സ്ത്രീവിരുദ്ധ പരാമർശം; ചെറിയാൻ ഫിലിപ്പ് വിവാദത്തിൽ

Sunday 18 October 2015 10:55 am IST

തിരുവനന്തപുരം:  സ്ത്രിവിരുദ്ധ പരാമർശവുമായി സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ ഫേയിസ്ബുക്ക് പോസ്റ്റ് വിവാദമായി. വനിതകൾക്ക് കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചാണ് ദുഃസ്സൂചനയുള്ള പരാമർശം. 'യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്കെല്ലാം പണ്ട്  കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്‌ടെന്ന്' ചെറിയാൻ ഫിലിപ്പ് ഫെയിസ്ബുക്കിൽ ആക്ഷേപിച്ചു. കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു പരാമർശമെങ്കിലും സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.