ഷീനബോറ വധം: തെളിവ് പുറത്തുവന്നത് മദ്യപാനത്തിനിടെ

Sunday 18 October 2015 12:09 pm IST

മുംബൈ: ഷീനബോറവധക്കേസില്‍ പോലീസിന് ആദ്യ വിവരം ലഭിച്ചത് ഇന്ദ്രാണി മുഖര്‍ജിയുടെ െ്രെഡവര്‍ മദ്യപിച്ച് നടത്തിയ വീരവാദത്തില്‍ നിന്ന്. ഇന്ദ്രാണിയുടെ െ്രെഡവറായ ശ്യാംവര്‍ റായ് മദ്യപിച്ച് ബോധമില്ലാതെ ഓട്ടോറിക്ഷ െ്രെഡവറോടാണ് കൊലപാതക വിവരം ആദ്യം വെളിപ്പെടുത്തിയത്. പോലീസിനുവേണ്ടി സ്ഥിരമായി വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയിരുന്ന ഈ ഓട്ടോ െ്രെഡവര്‍ വിവരം അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇന്ദ്രാണി മുഖര്‍ജിയുടെ പങ്കും മറ്റും പോലീസിന് ലഭ്യമായത്. സമ്പന്നയായ സ്ത്രീ സ്വന്തം മകളെ കൊലപ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷവും നിയമത്തിന്റെ പിടിയില്‍ പെടാതെ നടക്കുന്നതിനെ കുറിച്ചായിരുന്നു മദ്യപിച്ച് ലക്കുകെട്ട ശ്യാംവര്‍ റായിയുടെ പരാമര്‍ശം. പുറത്ത് പറയാതിരിക്കാന്‍ തനിക്ക് അഞ്ച് ലക്ഷം രൂപയും സമ്മാനങ്ങളും നല്‍കിയതായും ശ്യാംവര്‍ റായ് വ്യക്തമാക്കി. ഓട്ടോ െ്രെഡവര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെ ശ്യാംവര്‍ റായെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇയാളുടെ മൊഴി മജിസ്‌ട്രേറ്റിനുമുമ്പാകെ രേഖപ്പെടുത്താന്‍ പോലീസിന് സാധിക്കുന്നതിന് മുമ്പ് കേസ് സിബിഐക്ക്‌കൈമാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.