വെള്ളാപ്പള്ളിയുടെ തട്ടിപ്പിന് എതിരെ വേണ്ടി വന്നാല്‍ സുപ്രീം കോടതിയില്‍ പോകുമെന്ന് വിഎസ്

Sunday 18 October 2015 1:25 pm IST

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയുടെ തട്ടിപ്പുകള്‍ പുറത്തെത്തിക്കാന്‍ വേണ്ടിവന്നാല്‍ സുപ്രീം കോടതിയില്‍ വരെ പോകുമെന്ന് വിഎസ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ തട്ടിപ്പുകള്‍ പുറംലോകമറിയണം. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ വന്‍ തട്ടിപ്പാണ് നടത്തിയത്. ഹൈക്കോടതി വരെ മാത്രമല്ല വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകാന്‍ തയ്യാറാണെന്നും വിഎസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ പ്രചരണപരിപാടികള്‍ക്ക് തുടക്കമായി. എല്ലാ ജില്ലയിലും പ്രചരണപരിപാടികളില്‍ വിഎസ് പങ്കെടുക്കും.