നടികര്‍ സംഘം തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; വിശാലിന് പരിക്ക്

Sunday 18 October 2015 3:53 pm IST

ചെന്നൈ: ചെന്നൈയില്‍ നടികര്‍ സംഘം തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. നടന്‍ വിശാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിതമായാണ് സംഘര്‍ഷം ഉണ്ടായത്. നടി സംഗീത വോട്ടു ചെയ്യാനെത്തിയപ്പോളുണ്ടായ ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇടയില്‍ കയറിയ വിശാലിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഇടതുകൈക്ക് പരുക്കേറ്റ വിശാലിന് ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. രാവിലെ മുതല്‍ ആരംഭിച്ച തെരഞ്ഞെടുപ്പില്‍ പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തിയിരുന്നു. രജനീകാന്ത്,കമല്‍ഹാസന്‍, വിജയ്, ശരത്കുമാര്‍, കാര്‍ത്തി,ശിവകുമാര്‍,രാധാ മോഹന്‍, ഗൗതമി,ഖുഷ്ബു,രാധിക ശരത്കുമാര്‍ എന്നിവര്‍ വോട്ട് ചെയ്ത് മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.