കോണ്‍ഗ്രസില്‍ നിന്ന് വൃദ്ധരെ നീക്കണമെന്ന് ജയ്‌റാം രമേഷ്

Sunday 18 October 2015 4:03 pm IST

ന്യൂദല്‍ഹി: അടുത്ത മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുമ്പോള്‍ പുതിയ ടീമുമായി വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ്. അറുപതുകഴിഞ്ഞവര്‍ക്ക്  ഉപദേശകവേഷം മതി. ജയ്‌റാം രമേഷങ്ങ പറഞ്ഞു. രാഹുല്‍ വരുമ്പോള്‍ വ്യക്തിയല്ല വരുന്നത് ഒരു സംഘമാണ്. ഇതിന്റെ രൂപമെന്താകണം, ആരെല്ലാം വരണം തുടങ്ങിയ കാര്യങ്ങള്‍ വളരെ സമയമെടുത്ത് രാഹുല്‍ തീരുമാനിച്ചുവരികയാണ്. ഈ ഘടന തയ്യാറാക്കാനാണ് കുറച്ചുകാലമായി രാഹുല്‍ ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നു. അടുത്ത മാച്ചില്‍ രാഹുല്‍ സ്ഥാനമേല്‍ക്കുമെന്നും ജയ്‌റാം രമേഷ് ഉറപ്പിച്ചു പറയുന്നു.ഇത് തലമുറകളുടെ മാറ്റം തന്നെയാകും. മുപ്പതും നാല്പ്പതും വയസുള്ളവര്‍ക്ക്  വേണം പാര്‍ട്ടിയില്‍ പ്രാധാന്യം. പാര്‍ട്ടിയില്‍ അറുപത്, എഴുപത്, എണ്‍പതു കഴിഞ്ഞവരുടെ കാലവും കഴിഞ്ഞു.അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.