സിപിഎമ്മിന് പിള്ളയും കൂട്ടരും ഉപകരണം മാത്രമെന്ന് കോടിയേരി

Sunday 18 October 2015 4:45 pm IST

കൊല്ലം: തെരഞ്ഞെടുപ്പില്‍ കേരളമാകെ യുഡിഎഫിനെതിരായ ഉപകരണമായി ആര്‍.ബാലകൃഷ്ണപിള്ളയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഉപയോഗിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കൊല്ലത്ത് തദ്ദേശീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയുമായി ധാരാളം പാര്‍ട്ടികള്‍ സഹകരിക്കുന്നുണ്ട്. അതില്‍ ഒന്നുമാത്രമാണ് പിള്ളയുടൈ പാര്‍ട്ടി. സഹകരണത്തിന്റെ ആഴവും പരപ്പും എത്രകണ്ട് എല്‍ഡിഎഫിന് പ്രയോജനപ്പെടുന്നു എന്ന് മനസിലാക്കിയ ശേഷമെ മുന്നണി പ്രവേശനം ചിന്തിക്കൂവെന്നും കോടിയേരി പറഞ്ഞു.