താമര വിരിയിക്കാന്‍ ശരത് ചന്ദ്രന്‍

Sunday 18 October 2015 5:34 pm IST

പുത്തൂര്‍: കല്ലേലിയില്‍ താമര വിരിയിക്കാന്‍ ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍. നെടുവത്തൂര്‍ പഞ്ചായത്തിലെ കല്ലേലി 18 വാര്‍ഡില്‍ താമര വിരിയിക്കാന്‍ ഇത്തവണ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ഒട്ടനവധി സേവാസംഘടനകളിലൂടെ ജനമനസില്‍ ഇടംനേടിയ ശരത്ചന്ദ്രനെയാണ്. ചുരുങ്ങിയ ദിവസംകൊണ്ട്തന്നെ സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ നെഞ്ചിലേറ്റി എന്ന് വീടുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്നു. ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍, ശ്രീഹരി വിദ്യാനികേതന്‍ വൈസ്പ്രസിഡന്റ്, വിവേകാനന്ദസേവാസമിതി വൈസ്പ്രസിഡന്റ് തുടങ്ങി വിവിധ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാണ് ശരത്. ഈ ബന്ധങ്ങള്‍ മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.