ലാലുവിനെതിരായ നിതീഷിന്റെ കത്ത് ആയുധമാക്കി ബിജെപി

Sunday 18 October 2015 7:07 pm IST

പാട്‌ന: നിതീഷിന്റെ മഹാസഖ്യത്തിന് എതിരെ പുതിയ ആയുധവുമായി ബിജെപി. മുന്‍പ് ലാലു പ്രസാദ് യാദവിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനു എതിരെ നിതീഷ് ലാലുവിന് എഴുതിയ കത്താണ് ബിജെപി പ്രചാരണത്തിന് ഇറക്കിയിരിക്കുന്നത്. ലാലു മുഖ്യമന്ത്രിയായിരിക്കെ 23 വര്‍ഷം മുന്‍പ് നിതീഷ് അയച്ച കത്താണിത്. അഴിമതിയും ദുര്‍ഭരണവും ചൂണ്ടിക്കാട്ടുന്ന കത്തില്‍ ലാലു  ഒരു പ്രത്യേക സമുദായത്തിനു മാത്രമാണ് ജോലി നല്‍കുന്നതെന്നും ആരോപിക്കുന്നു. ഈ കത്തിന്റെ കോപ്പിയെടുത്ത് ബിജെപി സംസ്ഥാനത്തുടനീളം വിതരണം ചെയ്യുകയാണ്. ഒപ്പം ഇത് വലിയ പോസ്റ്ററുകളാക്കി പതിപ്പിക്കുന്നുമുണ്ട്. ഇതു വച്ചുള്ള പരസ്യം ഇന്നലെയിറങ്ങിയ മിക്ക പത്രങ്ങളിലുമുണ്ട്. സാമൂഹ്യ നീതിയെന്ന മുദ്രാവാക്യം സ്വന്തം നേട്ടത്തിനായി ലാലു ഉപയോഗിച്ചുവെന്നും കത്തില്‍ പറയുന്നു. ലാലുവും നിതീഷും തമ്മിലുള്ള സഖ്യത്തിലെ വൈരുദ്ധ്യമെടുത്തുകാട്ടാനാണ് ഈ പരസ്യം. ഒരിക്കല്‍ ബദ്ധവൈരികളായിരുന്ന ഇരുവരും ഇപ്പോള്‍ ചേര്‍ന്നത് ബീഹാറിനെ നശിപ്പിക്കുമെന്നാണ് ബിജെപി ജനങ്ങളോട് പറയുന്നത്. ഈ കൂട്ടുകെട്ട് അവസരവാദമാണെന്നും ബിജെപി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.