നേപ്പാള്‍ ഉപപ്രധാനമന്ത്രി ത്രിദിന സന്ദര്‍ശനത്തിന് ഭാരതത്തില്‍

Sunday 18 October 2015 7:21 pm IST

ന്യൂദല്‍ഹി: നേപ്പാള്‍ ഉപപ്രധാനമന്ത്രി കമല്‍ താപ്പ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തി. മൂന്നംഗ പ്രതിനിധിസംഘത്തിനൊപ്പമാണ് അദ്ദേഹം ന്യൂദല്‍ഹിയില്‍ എത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നേപ്പാളിലെ ഭരണഘടനാ സ്തംഭനവും മറ്റ് സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ചനടത്തി. നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ ഭാരത സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നുള്ള ശുഭാപ്തി വിശ്വാസം താപ്പ പ്രകടിപ്പിച്ചു. താപ്പയുടെ സന്ദര്‍ശനം ഭാരതവും നേപ്പാളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുവാനുള്ള വേദിയാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.