ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് നവംബര്‍ 11 ന് ആലപ്പുഴയില്‍

Sunday 18 October 2015 7:27 pm IST

ആലപ്പുഴ: ഇരുപത്തിമൂന്നാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് നവംബര്‍ പതിനൊന്നിന് ആലപ്പുഴയില്‍ നടക്കും. ബാലശാസ്ത്ര കോണ്‍ ഗ്രസിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ബാലശാസ്ത്ര കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കുന്നു. 'ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും അറിയുക' മുഖ്യവിഷയമാകുന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 11ന് നടക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പ്രോജക്ടുകള്‍ അവതരിപ്പിക്കും. മികച്ച പ്രോജക്ടുകളെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447976901 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എച്ച്. ശ്രീകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.