അണികളുടെ പ്രതിഷേധം; ഇടതിന്റെ തെരഞ്ഞെടുപ്പ് യോഗം അലങ്കോലപ്പെട്ടു

Sunday 18 October 2015 7:32 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ എഎസ്‌ഐയുടെ വീട്ടില്‍ നടന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഒരു വിഭാഗം സിപിഎമ്മുകാരുടെ പ്രതിഷേധം മൂലം അലങ്കോലപ്പെട്ടു. ഇടതുമുന്നണിയുടെ ജില്ലാപഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗമാണ് ചില സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അലങ്കോലപ്പെടുത്തിയത്. സിപിഎം വിമതനായി മത്സരിച്ച് ജയിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ച വി. ധ്യാനസുതന് ബ്‌ളോക്ക് പഞ്ചായത്തിലേക്ക് സീറ്റ് നല്‍കിയതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. യോഗം തടസ്സപ്പെടാതിരിക്കാന്‍ നേതാക്കള്‍ ഇടപെട്ടെങ്കിലും അണികള്‍ വഴങ്ങിയില്ല, ഈ സാഹചര്യത്തില്‍ യോഗം പിരിച്ചു വിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.