ഡാമില്‍ 400 വര്‍ഷം പഴക്കമുള്ള പള്ളി കണ്ടെത്തി

Sunday 18 October 2015 8:01 pm IST

സാന്റിയാഗോ: മെക്‌സിക്കോയിലെ ജലസംഭരണിയില്‍ 400 വര്‍ഷം പഴക്കമുള്ള പള്ളി കണ്ടെത്തി. ടെമ്പിള്‍ ഓഫ് സാന്റിയാഗോ എന്നറിയപ്പെരുന്ന പള്ളിയാണിതെന്ന് പുരാവസ്തുവിദഗ്ധര്‍ പറയുന്നു. ഗ്രിജല്‍വാ നദിയുടെ അടിത്തട്ടിലാണ് പള്ളി കണ്ടെത്തിയത്. കടുത്ത വരള്‍ച്ചയില്‍ വെള്ളം വളരെയേറെ താണതോടെയാണ് പള്ളി ഉയര്‍ന്നുവന്നത്.