സൂര്യനില്‍ ദ്വാരം

Sunday 18 October 2015 8:10 pm IST

ന്യൂയോര്‍ക്ക്: സൂര്യന്റെ പുറംപാളിയിലും കാന്തിക മണ്ഡലത്തിലുമായി വലിയൊരു ദ്വാരം ഉണ്ടെന്ന് നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി കണ്ടെത്തി. അന്‍പതു ഭൂമികളുടെ വലിപ്പമുള്ളതാണ് കൊറോണയിലെ ഈ ദ്വാരമെന്നും ഇതില്‍ നിന്ന് ഭൂമിയിലേക്ക് അതിവേഗത്തിലുള്ള സൗരക്കാറ്റ് വീശുന്നുണ്ടെന്നും നാസ പറയുന്നു. ഒക്‌ടോബര്‍ പത്തിനെടുത്ത ചിത്രത്തിലാണ് ഇത് കണ്ടെത്തിയത്. സെക്കണ്ടില്‍ 800 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇതില്‍ നിന്ന് വസ്തുക്കള്‍ പുറന്തള്ളപ്പെടുന്നത്.