ഗ്രാമപഞ്ചായത്തുകളില്‍ 2895 സ്ഥാനാര്‍ത്ഥികള്‍

Sunday 18 October 2015 8:37 pm IST

പത്തനംതിട്ട: ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി ഇക്കുറി 2895 ആളുകളാണ് ജനവിധി തേടുന്നത്. ഇതില്‍ 1586 പേര്‍ സ്ത്രീകളും 1309 പേര്‍ പുരുഷന്മാരുമാണ്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. 85പേര്‍ വീതമാണ് ഇവിടെ മത്സരിക്കുന്നത്. ഇതില്‍ വനിതാസ്ഥാനാര്‍ത്ഥികള്‍ കൂടുതലുള്ളത് പള്ളിക്കലിലാണ്. 46 പേര്‍ മത്സരിക്കുന്നു. കലഞ്ഞൂരില്‍ 39 വനിതകളാണ് മത്സര രംഗത്തുള്ളത്ത്. അതേ സമയം ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സരിക്കുന്ന ഏഴംകുളം പഞ്ചായത്തില്‍ 48 വനിതകളാണ് ജനവിധി തേടുന്നത്. ഇവിടെ മൊത്തം 84 സ്ഥാനാര്‍ത്ഥികളുണ്ട്. 36 പേരാണ് പുരുഷ സ്ഥാനാര്‍ത്ഥികള്‍. തണ്ണിത്തോട്ടിലും മല്ലപ്പള്ളിയിലുമാണ് ഏറ്റവും കൂറച്ച് വനിതാസ്ഥാനാര്‍ത്ഥികളുള്ളത്. രണ്ടിടത്തും 21 വനിതകളാണ് മത്സര രംഗത്തുള്ളത്. 53 ഗ്രാമപഞ്ചായത്തുകളിലായി 4306 നോമിനേഷനുകളായിരുന്നു ലഭിച്ചത് സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനവും കഴിഞ്ഞപ്പോള്‍ മത്സര രംഗത്ത് അവശേഷിച്ചത് 2895 പേരാണ്. ഏറ്റവുംകൂടുതല്‍ നാമനിര്‍ദ്ദേശ പത്രിക ലഭിച്ചത് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലായിരുന്നു. 227 പേരാണ് ഇവിടെ പത്രിക സമര്‍പ്പിച്ചത്. ഇപ്പോള്‍ മത്സര രംഗത്ത് 39 സ്ത്രീകളും 46 പുരുഷന്മാരുമടക്കം 85പേരാണ് രംഗത്തുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.