കഞ്ചാവുമായി യുവാവ് പിടിയില്‍

Sunday 18 October 2015 9:39 pm IST

ദൃശ്യം പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രതി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. സമീപത്തെ ജനല്‍പാളിയുടെ ചില്ലും ഇയാള്‍ ഇടിച്ചു തകര്‍ത്തു. അടിമാലി/ കുമളി: കുമളി ചെക്ക് പോസ്റ്റില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍. എറണാകുളം കണയന്നൂര്‍ ഇളകുളം ഗാന്ധിനഗര്‍ ഉദയകോളനി സ്വദേശി അനീഷ് (30) രാജനാണ് 200 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ അടിമാലി എക്‌സൈസ് നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ബസിറങ്ങി ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടിയത്. വിവരമറിഞ്ഞ് ദൃശ്യം പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രതി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. ദേഷ്യത്തില്‍ സമീപത്തെ ജനല്‍പാളിയും ഇയാള്‍ ഇടിച്ചു തകര്‍ത്തു. കമ്പത്തുനിന്നുമാണ് കഞ്ചാവ് വാങ്ങിയത്തെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഇഎസ് ഇന്‍സ്‌പെക്ടര്‍ എംഎസ് ജനീഷ്, ഉദ്യോഗസ്ത്ഥരായ എംസി അനില്‍, ഡൊമിനിക് വിജെ, സനല്‍നാഥ് ശര്‍മ്മ, നെബു, വിബി ജയറാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് മോഷണം, പിടിച്ചുപറി, തല്ല്‌കേസ് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അനീഷ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.