ബിജെപി മുന്നേറ്റം തടയാന്‍ എല്‍ഡിഎഫ്, യുഡിഎഫ് കൂട്ടുകെട്ട്: ശോഭാ സുരേന്ദ്രന്‍

Sunday 18 October 2015 10:28 pm IST

മാടപ്പള്ളി: കേരളത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റം തടയുവാന്‍ എല്‍ഫിഎഫും യുഡിഎഫും രഹസ്യ കൂട്ടുകെട്ടിന് രൂപം നല്‍കിയിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി മാടപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ബിജെപിയെ തടയുവാന്‍ എല്‍ഡിഎഫും യുഡിഎഫും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നുള്ള കോണ്‍ഗ്രസ് വക്താവ് ഗുലാംനബി ആസാദിന്റെ ആഹ്വാനം ഈ കൂട്ടുകെട്ടിന്റെ തെളിവാണ്. പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനേ്വഷിക്കാതെ പിണറായിയെ രക്ഷപെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിംലീഗ് ഒരു മതപാര്‍ട്ടിയാണെന്ന അഭിപ്രായം തനിക്കില്ല എാണ് പിണറായി വിജയന്‍ പറയുന്നത്. ഇതിലൂടെ കപട മതേതരത്വ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. ഡല്‍ഹിയില്‍ സോണിയയും യെച്ചൂരിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ബിജെപിക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് വന്ദേമാതരത്തെയും മറ്റും അംഗീകരിക്കുില്ല. രാജ്യസ്‌നേഹമുണ്ടെങ്കില്‍ മുസ്ലിംലീഗ് ഇതിനു മറുപടി പറയണം. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. ഇത്രയേറെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ ബുദ്ധിയില്ലാത്ത നയങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷയായിരിക്കുകയാണ്. കേരളത്തില്‍ കൈപ്പത്തിക്ക് കൊടുക്കുന്ന ഓരോ വോട്ടും വര്‍ഗ്ഗീയത വളര്‍ത്തും. മുസ്ലിംലീഗ് പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ക്ക് ഇത് കരുത്ത് പകരും. ജനങ്ങള്‍ ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. ചെറിയ ശതാനം വരു മുസ്ലിംലീഗിന് 21 എംഎല്‍എ മാര്‍ ഉണ്ട്. ഭൂരിപക്ഷസമുദായങ്ങള്‍ക്ക് ഒുമില്ല. ഇത് ഭൂരിപക്ഷ സമുദായങ്ങള്‍ മനസ്സിലാക്കികഴിഞ്ഞു. മുക്രിക്ക് പെന്‍ഷന്‍ അനുവദിക്കാമെങ്കില്‍ പൂജാരിക്ക് എന്തുകൊണ്ട് പെന്‍ഷന്‍ അനുവദിച്ചുകൂടാ? നിലവിലുള്ള അഴിമതി കൂട്ടുകെട്ടുകള്‍ക്കും സ്വജനപക്ഷപാതക്കാരായ യുഡിഎഫ് എല്‍ഡിഎഫ് കക്ഷികള്‍ക്കും ബദലായി ഒരു ജനകീയ ബദല്‍ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപമെടുത്തുകഴിഞ്ഞു. ഇതില്‍ എസ്എന്‍ഡിപി, കെപിഎംഎസ്, വിശ്വകര്‍മ്മ, ആദിവാസി സമുദായങ്ങള്‍ തുടങ്ങി ന്യൂനപക്ഷ സമുദായങ്ങള്‍വരെ അണിനിരക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ജനങ്ങള്‍ക്ക് ഈ ബദല്‍ സംവിധാനത്തില്‍ വിശ്വാസമുള്ളവരാണൊണ് ഇത് തെളിയിക്കുത്. യോഗത്തില്‍ ജില്ലാ പഞ്ചാ. തൃക്കൊടിത്താനം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.ജി.രാജ്‌മോഹന്‍, മാടപ്പള്ളി ബ്‌ളോക്ക് സ്ഥാനാര്‍ത്ഥികളായ എം.എം.സന്തോഷ് (തെങ്ങണ ഡിവിഷന്‍), വിലാസിനി ബാബു (മാമ്മൂട് ഡിവിഷന്‍), മാടപ്പള്ളി പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ 13-ാം വാര്‍ഡ് ജ്യോതി.എം.പണിക്കര്‍, 14-ാം വാര്‍ഡ് രാജി മനോഹരന്‍, 16-ാംവാര്‍ഡ് അജിതാകുമാരി, 17-ാം വാര്‍ഡ് സന്ധ്യ.എസ്.പിള്ള, 6-ാം വാര്‍ഡ് ബാബുചാക്കോ, രണ്ടാം വാര്‍ഡ് സ്‌കറിയ ആന്റണി എന്നിവര്‍ പങ്കെടുത്തു. മാടപ്പള്ളി പഞ്ചാ.പ്രസിഡന്റ റ്റി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.ജി.രാജ്‌മോഹന്‍, എം.എം.സന്തോഷ്, രാജശേഖരന നായര്‍, അഡ്വ. വിജയന്‍ നായര്‍, വാലടി ഗോപിനാഥ്, കെ.ആര്‍.ബാലചന്ദ്രന്‍ എിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.