സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: പാലക്കാടിന് കിരീടം

Sunday 18 October 2015 10:40 pm IST

കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാട് ജില്ല കിരീടം നിലനിര്‍ത്തി. 32 സ്വര്‍ണം, 28 വെള്ളി, 18 വെങ്കലമടക്കം 367 പോയിന്റോടെ പാലക്കാടിന്റെ കീരടധാരണം. 19 സ്വര്‍ണം, 27 വെള്ളി, 22 വെങ്കലവുമായി എറണാകുളം രണ്ടാം സ്ഥാനവും, 15 സ്വര്‍ണം, 13 വെള്ളി, 17 വെങ്കലവുമായി കോട്ടയം മൂന്നാം സ്ഥാനവും നേടി. അവസാനം ദിനം അഞ്ച് റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അതുല്യ ഉദയന്‍ (2:18.57 സെക്കന്‍ഡ്, കോഴിക്കോട്), ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു (1:59.62 സെക്കന്‍ഡ്), അണ്ടര്‍ 18 യൂത്ത് ബോയ്‌സ് വിഭാഗം 10,000 മീറ്റര്‍ നടത്തത്തില്‍ എ. അനീഷ് (48 മിനിറ്റ് 20 സെക്കന്‍ഡ്, പാലക്കാട്), പോള്‍വാട്ടില്‍ കെ.ജെ. ജെസന്‍ (4.40 മീറ്റര്‍, പാലക്കാട്), അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്മാരുടെ ട്രിപ്ള്‍ ജംപില്‍ എന്‍. അബ്ദുള്ള അബൂബക്കര്‍ (15.86 മീറ്റര്‍, തിരുവനന്തപുരം) എന്നിവരും റെക്കോഡ് ബുക്കില്‍ ഇടം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.