വനവാസി കായികമേള: പാലക്കാട് ചാമ്പ്യന്‍

Sunday 18 October 2015 10:40 pm IST

പാലക്കാട്: കേരള വനവാസി വികാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളില്‍ നടന്ന സംസ്ഥാന കായിക മത്സരം സമാപിച്ചു. 83 പോയിന്റ് നേടി പാലക്കാട് ജില്ല ഒന്നാംസ്ഥാനത്തെത്തി. 73 പോയിന്റ് നേടി വയനാട് രണ്ടാമത്. ഇന്റര്‍നാഷണല്‍ അത്‌ലറ്റ് സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷന്‍ യു.പി. രാജഗോപാല്‍, എം. കൃഷ്ണകുമാര്‍, കെ. കുമാരന്‍, ടി.എസ്. നാരായണന്‍, പി.പി. രാധാകൃഷ്ണന്‍, കെ.കെ. സത്യന്‍, ബോസ്, ജി. കൃഷ്ണന്‍, എം. രാജേന്ദ്രന്‍ എന്നിവര്‍ വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഒന്നാംസ്ഥാനം നേടിയവര്‍ ഡിസംബര്‍ 25ന് റാഞ്ചിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.