നഴ്‌സിങ് തട്ടിപ്പ്: പ്രതി പിടിയില്‍

Sunday 18 October 2015 10:57 pm IST

കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. പാലക്കാട് ഒലവേക്കാട് മലമ്പുഴ റോഡില്‍ അനുഗ്രഹ കല്യാണമണ്ഡപത്തിന് സമീപം നിഷ മന്‍സിലില്‍ മിന്‍ഹാജ് അബ്ദുള്‍ ഖാദറി(40)നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടണം വടക്കുചേരി വിപിന്‍, മടപ്ലാതുരുത്ത് കുരിശുപറമ്പില്‍ കിരണ്‍ മാത്യു, മടപ്ലാത്തുരുത്ത് ആപ്പിള്ളില്‍ സിലു സാലു, മടപ്ലാത്തുരുത്ത് ചിറ്റേത്ത് ആന്റണി എന്നിവരില്‍ നിന്നും വിദേശജോലി വാഗ്ദാനം ചെയ്താണ് മിന്‍ഹാജ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തിരുവനന്തപുരത്തെ എസ്എല്‍ തിയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കയാണെന്ന് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജയകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പറവൂര്‍ എസ്‌ഐ: ടി.വി.ഷിബു, സിപിഒമാരായ സെബാസ്റ്റ്യന്‍, ബിജു, രഘുനാഥ്, സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.