സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹം

Sunday 18 October 2015 11:01 pm IST

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനപ്രവാഹം. തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ മുതല്‍തന്നെ അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തേക്ക് ഭക്തസഹസ്രങ്ങളാണ് എത്തിയത്. മേല്‍ശാന്തി നറുക്കെടുപ്പ്ദിനംകൂടിയായ തുലാം 1 ന് പുലര്‍ച്ചെ മുതല്‍തന്നെ ദേവ ദര്‍ശനത്തിനായി  ഫ്‌ളൈഓവറുകളിലും തിരുമുറ്റത്തും നടപ്പന്തലിലുമായി  ഭക്തരുടെ നീണ്ടനിരതന്നെ രൂപപ്പെട്ടു. മണ്ഡലക്കാലംപടിവാതില്‍ക്കല്‍ എത്തിയിട്ടും ശബരിമലയിലെ ഒരുക്കങ്ങള്‍ മന്ദഗതിയിലാണെന്ന് ആക്ഷേപം ഉയരുന്നു. ഭക്തസഹസ്രങ്ങള്‍ കടന്നുവരുന്ന പമ്പമുതല്‍ സന്നിധാനം വരെയുള്ള കാനനപാതയില്‍ പലയിടത്തും ചപ്പുചവറുകള്‍ നിറഞ്ഞുകിടക്കുന്നു. ശബരിമലയിലും വേണ്ടത്ര ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നില്ല. ഭസ്മക്കുളത്തിന് സമീപമുള്ള ശുചിമുറികളില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്ന നിലയിലാണ്. പലയിടത്തും കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും ചായംപൂശലും ആരംഭിച്ചിട്ടുണ്ടെങ്കിലും പണികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.