പ്രഥമ പവിഴമല്ലി പുരസ്‌കാരം ജയറാമിന്

Sunday 18 October 2015 11:02 pm IST

എറണാകുളം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ മേളപ്പെരുമയില്‍ പ്രമാണിവേഷത്തില്‍ ഇത്രവണയും ജയറാം കൊട്ടിക്കയറി. ഇത് രണ്ടാം തവണയാണ് ജയറാം പവിഴമല്ലിത്തറ മേളത്തിന് അമരക്കാരനാകുന്നത്. പവിഴമല്ലിത്തറ മേളത്തില്‍  പങ്കെടുക്കുക എന്നത് ജന്മപുണ്യമാണെന്ന് ജയറാം പറഞ്ഞു. ജയറാമിന് അകമ്പടി സേവിച്ച് 151 കലാകാരന്മാരും കൊട്ടിക്കയറിയതോടെ മേളക്കമ്പക്കാരും ആവേശത്തിലായി. മൂന്നുമണിക്കൂര്‍ നീണ്ട വിസ്മയ പെരുമയില്‍ പതികാലത്തിലുള്ള കലാശവും ആസ്വാദകര്‍ക്ക് ആവേശമായി. പ്രഥമ പവിഴമല്ലി പുരസ്‌കാരം നടന്‍ ജയറാമന് നല്‍കി ആസ്വാദകര്‍ ആദരവറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.