അത്തിയ ഷെട്ടി മേബെല്ലൈന്‍ ബ്രാന്‍ഡ് അംബാസഡര്‍

Sunday 18 October 2015 11:49 pm IST

കൊച്ചി: കോസ്‌മെറ്റിക് ബ്രാന്‍ഡായ മേബെല്ലൈന്‍ ന്യൂയോര്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് യുവ നടി, അത്തിയ ഷെട്ടിയെ നിയമിച്ചു. മേബെല്ലൈന്റെ ഏറ്റവും പുതിയ സ്റ്റൈലും ട്രെന്‍ഡുകളും അത്തിയ ഷെട്ടി ന്യൂയോര്‍ക്ക് ഫാഷന്‍ സര്‍ക്യൂട്ടില്‍, മറ്റൊരു ബ്രാന്‍ഡ് അംബാസഡര്‍ ആയ ആലിയ ഭട്ടിനൊപ്പം അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍, ന്യൂയോര്‍ക്ക് ഫാഷന്‍ രംഗത്തു നിന്നുള്ള ബ്രാന്‍ഡുകള്‍ അത്തിയ ഷെട്ടി അവതരിപ്പിച്ചു. ഡിസൈനര്‍മാരായ രോഹിത് ഗാന്ധിയും രാഹുല്‍ ഖന്നയും രൂപകല്‍പന ചെയ്ത നൂതന ഉല്‍പന്നനിര, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി റാംപില്‍, അത്തിയ ഷെട്ടിയും ആലിയ ഭട്ടും ചേര്‍ന്നാണെത്തിച്ചത്. എല്‍ട്ടന്‍ ജെ ഫെര്‍ണാണ്ടസ്, മേബെല്ലൈന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ചുമതലയേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.