ദല്‍ഹി ചേരിയില്‍ വന്‍ തീപിടിത്തം; 400ഓളം കുടിലുകള്‍ കത്തി നശിച്ചു

Monday 19 October 2015 11:03 am IST

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ മംഗോള്‍പുരിയില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ചേരിപ്രദേശമായ ഇവിടെ 400ല്‍ അധികം കുടിലുകള്‍ കത്തി നശിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് മുപ്പതോളം അഗ്‌നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. പ്ലാസ്റ്റിക് ഗോഡൗണിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. അട്ടിമറിസാധ്യതയുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.