ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ജനമുന്നേറ്റം

Monday 19 October 2015 11:03 am IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ 46-ാം ഡിവിഷന്‍ ബിജെപി സ്ഥാനാ ര്‍ത്ഥി സുജിതാശശിധരന്റെ പര്യടനപരിപാടി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ശ്രീശന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ തറവാട്ട് വീട്ടില്‍ നിന്നും പ്രചാരണ പര്യടനം ആരംഭിച്ചു. സംസ്ഥാന സമിതി അംഗം കെ.പി. വേലായുധന്‍, സാബുലാല്‍, സി.മുരളീധരന്‍, വിജയന്‍മേനോക്കി, ശക്തിധരന്‍, എം.ഷാജി, ഒ.പി. കരുണാകരന്‍, സുഭാഷ് എം, ഗിരീഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോപ്പയില്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന എസ്എന്‍ഡിപി യോഗം പിന്തുണയുള്ള ബിജെപി സ്വതന്ത്ര സ്ഥാനാ ര്‍ത്ഥി പി കെ ശ്രീലതയുടെ തെരഞെടുപ്പ് പ്രചരണം വാര്‍ഡില്‍ ആവേശ തിരയി ളക്കമായി.മത്സ്യതൊഴിലാളി കുടുംബത്തില്‍ പിറന്ന ശ്രീലത പതിറ്റാണ്ടിലേറെ കാലമാ യുള്ള പൊതുപ്രവര്‍ത്തന പരിചയവുമാ യാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ അങ്കത്തിനിറ ങ്ങിയിട്ടുള്ളത്.കുടുംബശ്രീ പ്രവര്‍ത്തന ത്തിലൂടെയും എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രേ ഫിനാന്‍സ് യൂണിറ്റ് പ്രവര്‍ത്ത നത്തിലൂടെയും പൊതുരംഗത്ത് സജീവമായ ശ്രീലത പ്രവര്‍ത്തന മികവ് കൊണ്ട് തന്നെ എസ്എന്‍ഡിപി വനിതാ സംഘത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗം വരെയായിട്ടുണ്ട്. ശ്രീലത കഴിഞ ആറ് വര്‍ഷക്കാലമായി വെസ്റ്റ്ഹില്‍ ശാഖാ സെക്രട്ടറിയും വനിതാ സംഘത്തിന്റെ കോഴിക്കോട് യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്.കടലോരത്തിന്റെ മണ്ണും മനവും കവര്‍ന്ന സ്ഥാനാര്‍ത്ഥി പര്യട നത്തിലെ വര്‍ദ്ധിച്ച യുവജന പങ്കാളിത്തവും ജനങ്ങളുടെ പ്രതികരണവും വാര്‍ഡ് ഭരിച്ച മുന്‍ കൗണ്‍സിലറുടെ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴു ത്താകുമെന്ന് ഇന്നലെ ജനസമ്പര്‍ക്കം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് പറഞ്ഞു. എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സി.സുധീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് പി.പീതാംബരന്‍, ബിജെപി എസ്എന്‍ഡിപി നേതാക്കളായ എന്‍.പി പ്രദീപ് കുമാര്‍, ഗജ പ്രമോദ്, പി എം അനൂപ്, തെങ്ങില്‍ മണി, വി സുരേന്ദ്രന്‍, ശ്രീധരന്‍ കോന്നാട് ,കമല സുകുമാരന്‍ ദിവ്യ, എന്നിവര്‍ സമ്പര്‍ക്ക യാജ്ഞത്തിന് നേതൃത്വം നല്‍കി. 47 ബാം ഡിവിഷന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നെല്ലികോട്ട് സതീഷ് കുമാറിന്റെ ഗൃഹസ മ്പര്‍ക്കത്തിന് വന്‍ ജന പിന്തുണ. പര്യടനത്തില്‍ സംസ്ഥാനജനറല്‍ സെക്രട്ടറി കെ.പി ശ്രീശന്‍മാസ്റ്ററും പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ രാധാകൃഷ്ണന്‍ പുനത്തില്‍,പുരഷോത്തമന്‍ പുളിക്കല്‍, പ്രദീപ് വളപ്പില്‍,എന്നിവര്‍ നേതൃത്വം നല്‍കി. വനിതകളുടെ നേതൃത്വത്തിലും ഗൃഹസമ്പ ര്‍ക്കം നടന്നു. യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസമ്പര്‍ക്കത്തിന് രഗീഷ് തറയില്‍. സുപ്രഭാത്, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.