ജനങ്ങളില്‍ താല്‍പര്യമുണര്‍ത്തി തെരഞ്ഞെടുപ്പ് മൊബൈല്‍ എക്‌സിബിഷന്‍

Monday 19 October 2015 11:05 am IST

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായ ത്തുകളില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന പ്രത്യേക വോട്ടിങ് യന്ത്രസംവിധാനം പരിചയപ്പെടുത്താനും തെരഞ്ഞെടുപ്പ് സംബന്ധിച്ച പൊതുവായ ബോധ വത്ക്കരണത്തിനുമായുള്ള മൊബൈല്‍ എക്‌സിബിഷന്‍ ബസ് യാത്ര തുടരുന്നു. ഇന്നലെ ബാലുശ്ശേരി, വട്ടോളി ബസാര്‍, എകരൂല്‍, പൂനൂര്‍, തച്ചമ്പൊയില്‍. താമരശ്ശേരി പഴയ ബസ്റ്റാന്റ്, താമരശ്ശേരി പുതിയ ബസ് സ്റ്റാന്റ്, ഈങ്ങാപ്പുഴ, പുതുപ്പാടി, അടിവാരം, നരിക്കുനി എന്നിവിടങ്ങളില്‍ മൊബൈല്‍ എക്‌സിബിഷന്‍ പര്യടനം നടത്തി. റവന്യൂ ഉദ്യോഗസ്ഥരായ കെ.സി.അബ്ദുള്‍ വഹാബ്, പി.ഷബീര്‍, പി.ടി.റിനീഷ് എന്നിവര്‍ വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്ന് പുറക്കാട്ടിരി, അത്തോളി, ഉള്ള്യേരി, നടവണ്ണൂര്‍, നൊച്ചാട്, പേരാമ്പ്ര, കൂത്താളി, കടിയങ്ങാട്, പാലേരി, കുറ്റിയാടി, മൊകേരി, കക്കട്ടില്‍, കല്ലാച്ചി, നാദാപുരം, തൂണേരി എന്നിവിടങ്ങളില്‍ ബസ് സഞ്ചരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സഞ്ചരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, ചിത്രങ്ങള്‍, വോട്ടിങ് മെഷീന്‍ പ്രവര്‍ത്തനരീതികളുടെ ഡെമോണ്‍സ്‌ട്രേഷന്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഡിറ്റാച്ചബ്ള്‍ മെമ്മറി മോഡ്യൂളോടു കൂടിയ അത്യാധുനിക വോട്ടിങ് യന്ത്രങ്ങളാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനായി ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. ത്രിതല പഞ്ചായത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. 19, 20, 21 തീയ്യതികളില്‍ മലപ്പുറം ജില്ലയിലും തുടര്‍ന്നുളള ദിവസങ്ങളില്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യാത്ര ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.