'എന്‍ത്രോണ്‍ 426' മെഷീന്‍ പ്രീമിയര്‍ പ്രിന്റേഴ്‌സില്‍

Monday 19 October 2015 11:08 am IST

കോഴിക്കോട്: പ്രസിദ്ധീകരണരംഗത്ത് അത്യാധുനിക സംവിധാനങ്ങളുള്ള കൊമേരി കോര്‍പറേഷന്‍ കമ്പനിയുടെ പുതിയ മെഷീന്‍ 'എന്‍ത്രോണ്‍ 426' കോഴിക്കോട് ആനിഹാള്‍ റോഡിലെ പ്രീമിയര്‍ പ്രിന്റേഴ്‌സില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജപ്പാനിലെ കൊമേരി കമ്പനിയുടെ അത്യാധുനിക പ്രിന്റിംഗ് മെഷീന്‍ ആദ്യമായാണ് മലബാറിലെത്തുന്നത്. ഡിസൈന്‍ ചെയ്യുന്ന അതേ സിസ്റ്റത്തില്‍ നിന്ന് തന്നെ കളര്‍ പ്രൊഫൈല്‍ എടുക്കുന്നതിനാല്‍ യഥാര്‍ത്ഥ രൂപത്തിലുള്ള വ്യക്തതയാര്‍ന്ന പ്രിന്റ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു മണിക്കൂറില്‍ പതിമൂന്നായിരം കോപ്പി അനായാസേന പ്രിന്റ് ചെയ്യാന്‍ സാധിക്കും. പ്രീമിയര്‍ ബില്‍ഡിംഗില്‍ നടന്ന ചടങ്ങില്‍ പുതിയ മെഷീന്‍ ഇന്‍സൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജോര്‍ജ്ജ് കെ മാത്യു, പ്രീമിയര്‍ പ്രിന്റേഴ്‌സ് ജനറല്‍ മാനേജര്‍ കെ വി കെ നമ്പൂതിരിയ്ക്ക് കൈമാറി. മാനേജിംഗ് പാര്‍ട്ണര്‍ കെ ടി അബ്ദുല്‍ ജബ്ബാര്‍, പാര്‍ട്ണര്‍മാരായ പി എം അഷ്‌റഫ്, വി പി അഷര്‍ അബ്ദുല്ല, നിസാര്‍ ഒളവണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.