മുന്നണികള്‍ ശാപവും ഭാരവുമായി അഡ്വ.ശ്രീധരന്‍പിളള

Monday 19 October 2015 11:24 am IST

മുക്കം: കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നണികള്‍ ശാപവും ഭാരവുമായി മാറിയിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി കാരശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള രാഷട്രീയ സാഹചര്യത്തില്‍ അതൃപ്തരായ വലിയ ഒരു വിഭാഗം രാഷ്ട്രീയമാറ്റത്തിന് ആഗ്രഹിക്കുക യാണ്.ഇതിന്റെ സൂചനയാണ് എസ്എന്‍ഡിപി, ധീവരസഭ, ബ്രാഹ്മണ മഹാസഭ, യോഗക്ഷേമസഭ തുടങ്ങിയ വയൊക്കെ കൂട്ടായി രംഗത്തു വരുന്നത്. സത്യന്‍ കെ. മീത്തില്‍ അധ്യക്ഷത വഹിച്ചു. ബാബു മൂലയില്‍, ഷിജു മണ്ണാറത്തൊടികയില്‍, ഷിംജി വാരിയം കണ്ടി ,ബാലകൃഷ്ണന്‍ വെണ്ണക്കോട്, ജോസ് കാപ്പാട്ടുമല, പി.പ്രേമന്‍, പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.