തപസ്യ: നവരാത്രി സംഗീതോത്സവം 21 മുതല്‍

Monday 19 October 2015 11:25 am IST

കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി കടലുണ്ടി നടത്തുന്ന നവരാത്രി സംഗീതോത്സവം 21, 22, 23 തിയ്യതികളിലായി കടലുണ്ടി നവരാത്രി മണ്ഡപത്തില്‍ (റാണി ടാക്കീസ്) നടക്കും. കേരളത്തിലെ പ്രഗല്‍ഭരുടെ സംഗീത കച്ചേരികള്‍, ഗസല്‍, ഉപകരണ സംഗീതങ്ങള്‍, സംഗീത സദസ്സുകള്‍, എഴുത്തിനിരുത്ത് സംഗീത മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. 21, 22 തിയ്യതികളില്‍ അഖില കേരളാടിസ്ഥാനത്തില്‍ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രീയസംഗീതം, ലളിതഗാനം എന്നിവയില്‍ മത്സരം സംഘടിപ്പിക്കും. പ്രവേശന വിഹിതം 50 രൂപയാണ്.21ന് രാവിലെ 9 മതുല്‍ ശാസ്ത്രീയ സംഗീത മത്സരവും 22ന് രാവിലെ 9 മുതല്‍ ലളിതഗാന മത്സരവുമാണ് നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തോടെ മത്സരദിവസം രജിസ്റ്റര്‍ ചെയ്യണം. വിലാസം: തപസ്യ കടലുണ്ടി, പി.ഒ. കടലുണ്ടി, കോഴിക്കോട്-673 302. ഫോണ്‍: 9645340321.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.