ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം

Monday 19 October 2015 11:26 am IST

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കണമെന്ന് രാജ്യത്തൊട്ടാകെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ യഥാസമയം അവതരിപ്പിക്കാനുള്ള സംവിധാനമുണ്ടാക്കുന്നതിന് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും കോഴിക്കോട്ട് നടന്ന പരിവാര്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ജനറല്‍ ബോഡി യോഗം പ്രസ്‌ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് തെക്കയില്‍ രാജന്‍ അധ്യക്ഷത വഹിച്ചു. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പഠനം, പരിശീലനം, ക്ഷേമം, വികസനം, തൊഴില്‍, പുനരധിവാസം, കുടുംബശ്രീ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം, ബുദ്ധിപരവും വളര്‍ച്ചാസംബന്ധവുമായ പരിമിതികളാല്‍ ജീവനവെല്ലുവിളികള്‍ നേരിടുന്നവര്‍, അവരുള്‍പെട്ട കുടുംബങ്ങളുടെ ശാക്തീകരണവും ഇത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയുല്‍ എത്തിക്കുകയും ലക്ഷ്യമിട്ടാണ് പരിവാര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ സെക്രട്ടറി പി.മുഹമ്മദ് റിപ്പോര്‍ട്ടും ട്രഷറര്‍ എംപി ഉണ്ണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പരിവാറിന്റെ പങ്ക് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി എം സുകുമാരനും ഭിന്നശേഷിക്കാരുടെ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം വിഷയത്തില്‍ മലപ്പുറം ജില്ലാ സെക്രട്ടറി മൂസാ അറക്കലും ക്ലാസെടുത്തു. ബാലന്‍ കാട്ടുങ്ങല്‍, പി.സിക്കന്തര്‍, പി.മുഹമ്മദ്, ബാബു പി, സിഎ സലീം, രാജീവ് ഒ സംസാരിച്ചു. പ്രൊഫ.കോയട്ടി സ്വാഗതവും എംപി ഉണ്ണി നന്ദിയും പറഞ്ഞു. പ്രൊഫ. കോയട്ടി കെ. (പ്രസിഡന്റ്), പി.സിക്കന്തര്‍ (വൈ.പ്രസിഡണ്ട്), ഫസലുള്ള കെസി (സെക്രട്ടറി), സിഎ സലീം(ജോ.സെക്രട്ടറി), എംപി ഉണ്ണി(ട്രഷറര്‍).