പ്രചാരണ രംഗത്ത് യുവതാരമായ് ബിജെപി സ്ഥാനാര്‍ത്ഥി

Monday 19 October 2015 12:52 pm IST

മേലാറ്റൂര്‍: 15-ാം തിയതി മേലാറ്റൂരില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റര്‍ ഇങ്ങനെ, ''സ്വപ്‌നം കാണുക, അത് യാഥാര്‍ത്ഥ്യമാക്കുക. എന്റെ സ്വപ്‌നം മേലാറ്റൂറിന്റെ വികസനം. അത് യാഥാര്‍ത്ഥ്യമാക്കാന്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്‌തേ തീരൂ'' മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചുള്ള പ്രചരണം. ഇനി സ്വപ്‌നം കാണുന്നതോ വെറും 22 വയസ് മാത്രമുള്ള ഒരു യുവാവ്. ജിഷിന്‍ ദാസ്, മേലാറ്റൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി. മറ്റ് സ്ഥാനാര്‍ത്ഥികള് പ്രചരണ രംഗത്ത് സജീവമാകുമ്പോഴേക്ക് ജിഷിന്റെ രണ്ടാംഘട്ട പ്രചാരണം തുടങ്ങി കഴിഞ്ഞു. വോട്ടര്‍മാരെ നേരില്‍ കാണാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉള്ളവരെല്ലാം യുവാക്കള്‍. യുവാക്കളുടെ ഊര്‍ജ്ജം കണ്ട് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആവേശമായിരിക്കുകയാണ്. കാരണം നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേലാറ്റൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില് ബിജെപി മത്സരിക്കുന്നത്. അതും വര്‍ദ്ധിത വീര്യത്തോടെ, വിജയ തൃഷ്ണയോടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.