ടെല്‍ അവീവില്‍ ഫേസ്ബുക്ക് ആസ്ഥാനത്തിന് നേരെ അക്രമം

Monday 19 October 2015 2:43 pm IST

ടെല്‍ അവീവ്: ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഫേസ്ബുക്ക് ആസ്ഥാനത്തിന് നേരെ അക്രമം. ടെല്‍ അവീവിലെ റോത്‌സ്ചൈല്‍ഡ് ബോള്‍വാഡ് സ്ട്രീറ്റിലുള്ള ഫേസ് ബുക്ക് ആസ്ഥാനത്തേയ്ക്ക് നടന്ന പ്രതിഷേധപ്രകടനത്തിനിടെയാണ് അക്രമം. ഫേസ്ബുക്ക് ഓഫീസിന് പുറത്ത് സ്പ്രേ പെയിന്റ് റോത്തം ഗെസ് എന്നയാളാണ് പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. ഇസ്രയേല്‍ പൗരന്മാരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പിന്‍വലിയ്ക്കാന്‍ ഫേസ്ബുക്ക് തയ്യാറാവുന്നില്ലെന്നും ഇതിലുള്ള പ്രതിഷേധമാണ് തങ്ങള്‍ രേഖപ്പെടുത്തിയതെന്നും റോതം ഗെസ് പറഞ്ഞു. നിങ്ങളുടെ കൈകളില്‍ രക്തമുണ്ട് എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഫേസ്ബുക്ക് ആസ്ഥാനത്തിന്റെ ചുവരുകളില്‍ എഴുതി. അതേ സമയം ഫേസ്ബുക്ക് ആസ്ഥാനത്തിന് നേരെ നടന്ന അതിക്രമം സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകള്‍ക്കുള്ള ലൈക്കുകള്‍ വില്‍ക്കാന്‍ ഗെസ് സംവിധാനമുണ്ടാക്കിയതിനെ തുടര്‍ന്ന് ഗെസിനെതിരെ ഫേസ്ബുക്ക് കേസ് കൊടുത്തിരുന്നു.