ആറു വയസുകാരന്റെ 'കളിയില്‍' പൊലിഞ്ഞത് സഹോദരന്റെ ജീവന്‍

Monday 19 October 2015 3:13 pm IST

ചിക്കാഗോ: അമേരിക്കയില്‍ കളിയ്ക്കിടെ ആറ് വയസുകാരന്‍ മൂന്ന് വയസുള്ള അനുജനെ വെടിവച്ച് കൊന്നു. ചിക്കാഗോയിലാണ് സംഭവം. കള്ളനും പൊലീസും കളിയ്ക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന് മുകളില്‍ വച്ചിരുന്ന കൈത്തോക്ക് എടുത്ത ജേഷ്ഠന്‍ അനുജന്റെ തലയില്‍ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധിക സമയം കഴിയുന്നതിന് മുമ്പെ കുട്ടി മരിച്ചു. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തില്‍ അലക്ഷ്യമായി തോക്ക് വയ്ക്കുകയും ദുരന്തത്തിന് ഇടയാക്കുകയും ചെയ്ത പിതാവ് മൈക്കള്‍ സാന്റിയാഗോവിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട കുട്ടിയുടെ പേര് എലിയന്‍ സാന്റിയാഗോ എന്നാണ്. ജ്യേഷ്ഠന്റെ പേര് പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.