കൊല്ലം: വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമുക്തഭടന്മാര് പിന്തുണ നല്‍കുമെന്ന് പൂര്‍വ സൈനിക സേവാ പരിഷത്ത് കൊല്ലം ജില്ലാകമ്മറ്റി. വണ്‍റാങ്ക് വണ്‍ പെന്‍ഷന്റെ ആദ്യ ഗഡു ദീപാവലിക്ക് നല്‍കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്പരീക്കര് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങാനായി വിമുക്തഭടന്മാരുടെ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയതായി ജില്ലാകമ്മറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് മധു വട്ടവിള, മൗട്ടത്ത് മോഹനന്ഉണ്ണിത്താന്, കോട്ടുക്കല്‍ രാധാകൃഷ്ണപിള്ള, ബാലചന്ദ്രന് പിള്ള, അശോക് കുമാര്‍, വാസുദേവന്‍പിള്ള, ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: