സിപിഎം മാപ്പര്‍ഹിക്കാത്ത പാര്‍ട്ടി: എസ്എന്‍ഡിപി

Monday 19 October 2015 3:12 pm IST

ചാത്തന്നൂര്‍: ശ്രീനാരായണഗുരുവിനെയും ഗുരുദേവദര്‍ശനങ്ങളെയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാപ്പര്‍ഹിക്കുന്നില്ലെന്ന് ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ പറഞ്ഞു. ഗുരുനിന്ദ നടത്തിയ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി ഏറെ ഞെട്ടലോടെയാണ് കേരളീയസമൂഹം കണ്ടത്. ഗുരു മാനവരാശിക്ക് നല്‍കിയ'ഒരുജാതി, ഒരുമതം, ഒരുദൈവം'എന്ന മഹാത്തായ ദര്‍ശനത്തെ വികലമാക്കി പല ജാതി, പല മതം, പല ദൈവം എന്ന് തിരുത്തിയെഴുതിയ കുരിശില്‍ ഗുരുദേവന്റെ ചിത്രം വച്ച് ആണിയടിക്കുന്ന നിശ്ചലദൃശ്യം കേരളം പൊറുക്കില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ബാനറിലാണ് ഇത് അരങ്ങേറിയത് എന്നത് ഏറെ ദുഖകരവും, പ്രതിഷേധാര്‍ഹവുമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ എസ്എന്‍ഡിപി യോഗത്തെയും, അതിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എതിര്‍ക്കാന്‍ വേണ്ടി ശ്രീനാരായണുഗുരുവിനെ അപമാനിക്കുകയായിരുന്നുവെന്നും ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. ഹിന്ദു ഐക്യവേദി ചാത്തന്നൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് കൊല്ലം വി'ാഗ് കാര്യവാഹ് പ്രതാപന്‍ മുഖ്യപ്ര'ാഷണം നടത്തി. ഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ് വാളത്തുങ്കല്‍ അശോകന്‍ പ്രഭാഷണം നടത്തി. സുരേഷ് അധ്യഷ്ത വഹിച്ചു. ബ്ലോക്ക് ഓഫീസ് ജങ്ഷനില്‍ ജില്ലാ സെക്രട്ടറി ബിജുപാലത്തറ ഉദ്ഘാടനം ചെയ്ത പദയാത്ര ചാത്തന്നൂരില്‍ സമാപിച്ചു. വിവിധ യോഗങ്ങളില്‍ ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് മീനാട് ഉണ്ണി, ബിഎംഎസ് മേഖലാ സെക്രട്ടറി ചാത്തന്നൂര്‍ വിനോദ്, സുബി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. നഗര്‍ ബൗധിക് പ്രമുഖ് മീനാട് ഗിരീഷ്, മണ്ഡല്‍ കാര്യകര്‍ത്താക്കളായ വരുണ്‍കുമാര്‍ വരിഞ്ഞം, സജി.വി.കെ, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എസ്.പ്രശാന്ത്, ശ്രീകുമാര്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാക്കുളം ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.