ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണം: ജില്ല കളക്ടര്‍

Monday 19 October 2015 6:05 pm IST

കണ്ണൂര്‍: നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നു സര്‍ക്കാരിനോടു ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു. പത്തു ബറ്റാലിയന്‍ കേന്ദ്രസേനയെ അയയ്ക്കണമെന്നാണ് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ആവശ്യപ്പെട്ടത്. ജില്ലയിലെ ആകെ ബൂത്തുകളില്‍ 1050 പ്രശ്‌ന സാധ്യത ബൂത്തും 600 അതീവ പ്രശ്‌ന സാധ്യതാ ബൂത്തുമുണ്ട്. ഇത്തരം ബൂത്തുകളിലേക്കു സേനയെ വിന്യസിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.