ക്ലിയറന്‍സ് സെയിലുമായി കല്യാണ്‍ സില്‍ക്‌സ്

Monday 19 October 2015 6:47 pm IST

തൃശൂര്‍: വലിയ സെലക്ഷനുകളും വന്‍ വിലക്കുറവുമായി കല്യാണ്‍ സില്‍ക്‌സിന്റെ ഗ്രാന്‍ഡ് ക്ലിയറന്‍സ് സെയിലിന് തുടക്കമായി. തൊടുപുഴ, കുന്നംകുളം, ആറ്റിങ്ങല്‍ എന്നിവ ഒഴികെയുള്ള കേരളത്തിലെ എല്ലാ ഷോറൂമുകളിലും ക്ലിയറന്‍സ് സെയില്‍ ആരംഭിച്ചു. 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് തുണിത്തരങ്ങള്‍ വിറ്റഴിക്കുന്നത്. സാരി, മെന്‍സ്‌വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, ടീന്‍ വെയര്‍ എന്നിവയിലെ സെലക്ഷനുകള്‍ സ്വന്തമാക്കാം. റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍, കോട്ടണ്‍ സാരി, ഫാന്‍സി സാരി, എത്‌നിക് വെയര്‍, പാര്‍ട്ടിവെയര്‍ എന്നിവയിലെ വലിയ ശ്രേണികളും കിട്ടും. കാഞ്ചീപുരം സാരികള്‍ക്കായി പ്രത്യേകം വിഭാഗമുണ്ടെന്നും കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. ഭാരതത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിലാണ് വസ്ത്രശ്രേണികള്‍ വിറ്റഴിക്കുന്നതെന്നും വര്‍ഷം മുഴുവനും ലഭ്യമാകുന്ന കുറഞ്ഞ വിലയ്ക്ക് പുറമെയാണ് ഗ്രാന്‍ഡ് ക്ലിയറന്‍സ് സെയിലിലൂടെ കല്യാണ്‍ സില്‍ക്‌സ് 50 ശതമാനം വരെ വിലക്കുറവില്‍ മികച്ച സെലക്ഷനുകള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.