സെബാസ്റ്റ്യന്‍ ജോസഫിന്റെ മരണം: ആഭ്യന്തര മന്ത്രിക്ക് പരാതി

Monday 19 October 2015 7:05 pm IST

കൊച്ചി: ഞള്ളാനി ഏലത്തിന്റെ ഉപജ്ഞാതാവ് സെബാസ്റ്റ്യന്‍ ജോസഫിന്റെ മരണത്തില്‍ മകന്‍ റെജീമോന്‍ ജോസഫ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതി തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണെന്നും ഇതിന് പിന്നില്‍ ക്രൈസ്തവ സഭാനേതൃത്വമാണെന്നും റെജി പറഞ്ഞു. എന്നാല്‍ നിഷ്പക്ഷമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സഭാനേതൃത്വത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കേരളാ കാത്തലിക്ക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെസിആര്‍എം), എക്‌സ്- പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹിയായി താന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കത്തോലിക്കാ സഭക്ക് അനഭിമതനും അപ്രഖ്യാപിത ശത്രുവുമാണ്. താന്‍ അംഗമായ ഇടവകപള്ളിയിലെ ഏതാനും ആളുകളെയും അനുജനെയും കൂട്ടുപിടിച്ച് ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ ആരോപണമുന്നയിക്കുകയാണ്. ഞള്ളാനി ഏലത്തിന്റെ പിതൃത്വവുമായി പിതാവുമായി തര്‍ക്കമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് 2001ല്‍ തന്നെ തനിക്കും പിതാവിനും ദേശീയപുരസ്‌കാരം കിട്ടിയിട്ടുള്ളതുമാണെന്നും പരാതിയില്‍ റെജി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.