സ്‌പൈസ് ജെറ്റിന് കൊച്ചി- ദല്‍ഹി റൂട്ടില്‍ നേരിട്ട് പ്രതിദിന ഫ്‌ളൈറ്റ്

Monday 19 October 2015 7:21 pm IST

കൊച്ചി: രാജ്യത്തെ പ്രമുഖ ലോ കോസ്റ്റ് വിമാന സര്‍വീസ് കമ്പനികളിലൊന്നായ സ്‌പൈസ് ജെറ്റ് ദല്‍ഹി-കൊച്ചി- ദല്‍ഹി റൂട്ടില്‍ നേരിട്ടുള്ള പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസ് പ്രഖ്യാപിച്ചു. നവംബര്‍ 19-ന് പുതിയ സര്‍വീസ് തുടങ്ങും. ഇതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കമ്പനി ഇപ്പോള്‍ ഈ റൂട്ടില്‍ രണ്ടു സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആഭ്യന്തര വിമാന സര്‍വീസ് കണക്ടിവിറ്റി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടയാണ് നേരിട്ടുള്ള ഫ്‌ളൈറ്റ് ആരംഭിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ശില്പ ഭാട്ടിയ പറഞ്ഞു. എല്ലാ ദിവസവും രാവിലെ എട്ടിന് ദല്‍ഹിയില്‍ നിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ് 11.15-ന് കൊച്ചിയില്‍ എത്തും. എല്ലാ ദിവസവും രാവിലെ 11.45-ന് കൊച്ചിയി നിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ് ഉച്ചകഴിഞ്ഞു 3ന് ദല്‍ഹിയിലെത്തും.