ഇടുക്കിയില്‍ അമ്മയും മകനും ബിജെപി സാരഥികള്‍

Monday 19 October 2015 7:42 pm IST

ചെറുതോണി (ഇടുക്കി) : വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ആറ്,ഏഴ് വാര്‍ഡുകളില്‍ മുന്നണി സ്ഥാനാര്‍ത്ഥികളോട് മാറ്റുരയ്ക്കുന്നത്് അമ്മയും മകനും. പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ റിട്ട.അദ്ധ്യാപിക പി.എ.സുമതിക്കുട്ടിയമ്മയും ഏഴാം വാര്‍ഡില്‍ മകന്‍ ജി.വേണുഗോപാലുമാണ് മത്സരിക്കുന്നത്. രണ്ട് പേരും ബിജെപി സ്ഥാനാര്‍ത്ഥികളായി താമര ചിഹ്നത്തിലാണ് രംഗത്തുള്ളത്. സുമതിക്കുട്ടി ടീച്ചര്‍ മണിയാറന്‍കുടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 36 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ടീച്ചറെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. വേണുഗോപാല്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. മുന്‍പത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വേണുഗോപാല്‍ കേവലം 51 വോട്ടിനാണ് പരാജയപ്പെട്ടത്. വാഴത്തോപ്പ് പഞ്ചായത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ചയും കേരള രാഷ്ട്രീയത്തിലെ കാതലായ മാറ്റവും വിജയം ബിജെപിക്കൊപ്പമാക്കുമെന്നാണ് രണ്ട് സ്ഥാനാര്‍ത്ഥികളും കരുതുന്നത്. പ്രദേശത്തെ സാമുദായിക സംഘടനകള്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.