പ്രചാരണത്തില്‍ സജീവമായി ബിന്ദു

Monday 19 October 2015 7:53 pm IST

ചേര്‍ത്തല: ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനില്‍ ബിജെപിയുടെ ബിന്ദു രജീന്ദ്രന്‍(42) പ്രചാരണത്തില്‍ സജീവം. നഴ്‌സിങില്‍ ഡിപ്ലോമയുമുള്ള ബിന്ദു എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡ് കൂട്ടുങ്കല്‍ മല്‍സ്യബന്ധന തൊഴിലാളിയായ രജീന്ദ്രന്റെ ഭാര്യയാണ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബിന്ദുവിന്റെ കുടുംബം. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായതിനാല്‍ മേഖലയിലുള്ളവര്‍ക്ക് സുപരിചിതയുമാണ്. ആകെ 50 വാര്‍ഡുകളാണ് ഡിവിഷനിലുള്ളത്. വയലാര്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളും, പട്ടണക്കാടിലെ ഒന്ന് മുതല്‍ 11 വരെയുള്ളവയും, കടക്കരപ്പള്ളി പഞ്ചായത്തിലെ 4,5,6,7,8,9,10,11,13 വാര്‍ഡുകളും, ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ രണ്ട് മുതല്‍ എട്ട് വരെയും, 16 മുതല്‍ 20 വരെയും കൂടാതെ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. കയര്‍, കാര്‍ഷിക, മല്‍സ്യബന്ധനമേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍ അധിവസിക്കുന്ന മേഖലയില്‍ ഇക്കുറി കനത്ത പോരാട്ടമാകും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുച്ഛമായ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ്സിലെ രാജേന്ദ്ര പ്രസാദ് ജയിച്ചത്. ലളിത രാമനാഥ് (യുഡിഎഫ്- കോണ്‍ഗ്രസ്), സന്ധ്യാ ബെന്നി--(സി പി ഐ) എന്നിവരാണ് വയലാര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന മറ്റുള്ളവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.