സഹോദരങ്ങളുടെ ഭാര്യമാര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്

Monday 19 October 2015 7:55 pm IST

മുഹമ്മ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ സഹോദരങ്ങളുടെ ഭാര്യമാര്‍ നേര്‍ക്കുനേര്‍ പോരാടുന്നത് കൗതുകമായി. മുഹമ്മ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ എസ്എന്‍ഡിപിയിലെ വീണയും, യുഡിഎഫിലെ പ്രസീനയുമാണ് പരസ്പ്പരം പോരടിക്കുന്നത്. മുഹമ്മ ദേവഭവനില്‍ വിക്രമന്റെ ഭാര്യയാണ് പ്രസീന(അമ്പിളി). സഹോദരന്‍ വളവത്തില്‍ വിനോജിന്റെ ഭാര്യയാണ് വീണ. പ്രസീന പൊതു രംഗത്തും വീണ ആശാവര്‍ക്കറായും പ്രവര്‍ത്തിക്കുന്നു. ഇരുവരേയും നേരിടുന്നതിന് മറ്റൊരു ആശാവര്‍ക്കറായ സിന്ധുരാജീവിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫാണ് ഈ വാര്‍ഡില്‍ വിജയിച്ചതെങ്കിലും ഇക്കുറി ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് വോട്ടര്‍മാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.