കുടുംബയോഗങ്ങളും ഗൃഹസമ്പര്‍ക്കവും ഊര്‍ജ്ജിതമാക്കും

Monday 19 October 2015 8:00 pm IST

ആലപ്പുഴ: ബിജെപി ജില്ലാതല തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മാനേജ്‌മെന്റ് കമ്മറ്റിയോഗം ജില്ലയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചെയര്‍മാന്‍. കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രചാരണ രംഗത്ത് ഇരു മുന്നണികള്‍ക്കും ഒപ്പം മുന്നേറാന്‍ ബിജെപിക്കു സാധിച്ചതായും കുടുംബയോഗങ്ങളിലെ സ്ത്രീ സാന്നിദ്ധ്യം ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിച്ചതായും യോഗം വിലയിരുത്തി. കുടുംബയോഗങ്ങളഇലും ഗൃഹസമ്പര്‍ക്കത്തിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണരംഗത്ത് ഇരുമുന്നണികള്‍ക്കും മുന്നലെത്താനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. ബിജെപി ദേശീയ സംസ്ഥാന നേതാക്കളുടെ ജില്ലയിലെ പര്യടന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ എസ്. സാജന്‍ കണ്‍വീനറായ ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.