ഡപ്യൂട്ടേഷന്‍ റദ്ദാക്കല്‍: ചട്ടലംഘനവും ഗൂഢലക്ഷ്യവും- വെള്ളാപ്പള്ളി

Monday 19 October 2015 8:47 pm IST

ആലപ്പുഴ: കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊല്ലം എസ്എന്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ. ജയപ്രസാദിന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ചട്ടലംഘനവും ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതുമാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ചില തത്പരകക്ഷികളുടെ ഗൂഢലക്ഷ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് തെരഞ്ഞെടുപ്പ് ചട്ടം പോലും ലംഘിച്ച് സര്‍ക്കാര്‍ നടപടിയെടുത്തത്. സ്ഥാപിത താത്പര്യമുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ എന്തും വഴിവിട്ടു ചെയ്യുമെന്ന് ഇത്തരം നടപടികള്‍ വ്യക്തമാക്കുന്നു. ഡോ. കെ. ജയപ്രസാദിന് എസ്എന്‍ഡിപി എല്ലാവിധ പിന്തുണയും നല്‍കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.