സംസ്‌കൃത സഹവാസ ക്യാമ്പ് സമാപിച്ചു

Monday 19 October 2015 8:48 pm IST

കൂത്തുപറമ്പ്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കണ്ണൂര്‍ ജില്ലാ സംസ്‌കൃത അക്കാഡമിക് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടുദിവസമായി പെരളശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കളില്‍ നടന്നുവരുന്ന സംസ്‌കൃത ഛാത്ര ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. സംഘാടക സമിതി അധ്യക്ഷ ടി.സിവതയുടെ അധ്യക്ഷതയില്‍ ആകാശവാണി കണ്ണൂര്‍ സ്റ്റേഷന്‍ ഡയറക്ടര്‍ കെ.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം പിടിഎ പ്രസിഡണ്ട് സി.വി.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.ടി.ശ്രീലത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒ.പി.അച്യുതന്‍, ജില്ലാ അക്കാഡമിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി കെ.എം.ഹരിദാസ്, ജോയിന്റെ സെക്രട്ടറി എന്‍.വി.പ്രജിത്ത്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സെക്രട്ടറി രാജിത്ത് കുളവയല്‍ സി.പി.സനല്‍ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ യു.കരുണാകരന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ കെ.വി.ലീല, എം.കെ.ഉഷ, കെ.എം.സുനില്‍കുമാര്‍ എന്നിവരും ശ്രീജന്‍ മാസ്റ്റര്‍, ഉഷ കണ്ണോത്ത് എന്നിവരും സംസാരിച്ചു. രാകേഷ് കണ്ടങ്കാളി, ഐറിഷ് ആറാംകോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സെക്രട്ടറി ഷീബ നന്ദി രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.