തിരുവനന്തപുരത്ത്‌ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

Friday 9 December 2011 12:52 pm IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. ദുബായിലേക്ക്‌ പോകാനുള്ള എമിറേറ്റ്‌സ്‌ വിമാനവും തിരുവനന്തപുരത്തേക്ക്‌ വന്ന ശ്രീലങ്കയുടെ എയര്‍ലങ്ക വിമാനവുമാണ്‌ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. രാവിലെ 11.10ഓടെയായിരുന്നു സംഭവം. ദുബായിലേക്ക്‌ പോകാനുള്ള എമിറേറ്റ്‌സ്‌ വിമാനം ടേക്ക്‌ ഓഫ്‌ ചെയ്യുന്നതിനിടെ എയര്‍ ലങ്കയുടെ വിമാനത്തിന്‌ എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍ ലാന്‍ഡിംഗിന്‌ അനുമതി നല്‍കിയതാണ്‌ ആശയക്കുഴപ്പത്തിനിടയാക്കിയത്‌. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൂട്ടിയിടി ഒഴിവായി. സിഗ്നല്‍ നല്‍കിയതിലെ പിഴവു മൂലം ഇരു വിമാനങ്ങളും ഒരേ ദിശയില്‍ വരുകയായിരുന്നു. രണ്ടു വിമാനത്തിലുമായി അറുന്നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. കൊളംബോയില്‍ നിന്നുള്ള എയര്‍ലങ്ക വിമാനം രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കുമിടയില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ വൈകിയെത്തിയ വിമാനത്തിന് ഉടന്‍ തന്നെ താഴെയിറങ്ങാന്‍ അനുമതി നല്‍കി. 11 മണിക്ക് ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം ഇതേ റണ്‍വേയില്‍ നിന്നു ഉയര്‍ന്നതാണ് പരിഭ്രായന്തി പരത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.