സരസ്വതീയജ്ഞം നടത്തും

Monday 19 October 2015 8:53 pm IST

കണ്ണൂര്‍: കണ്ണൂര്‍ കശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 21ന് നവരാത്രി ദിനത്തില്‍ വൈകുന്നേരം 3.30 മുതല്‍ ജവഹര്‍ ലൈബ്രറി ഓപ്പണ്‍ഹാളില്‍ സരസ്വതീയജ്ഞം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, ചിന്മയമിഷന്‍ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, ചിറക്കല്‍ കോവിലകം രവീന്ദ്രവര്‍മ്മ രാജ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. കെ.കെ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ആചാര്യ എം.ആര്‍.രാജേഷിന്റെ ശിഷ്യന്‍മാരാണ് യജ്ഞം നടത്തുന്നത്. അനുഗ്രഹപ്രഭാഷണങ്ങളും പുസ്തകം വെപ്പും, കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും. വിജയദശമിക്ക് രാവിലെ സരസ്വതി യജ്ഞം, ഗ്രന്ഥമെടുപ്പ്, പ്രസാദവിതരണം എന്നിവയും ഉണ്ടാകും. കശ്യപാശ്രമം ചെയര്‍മാന്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി.കെ.ശ്രീവിരാജ്, പി.പി.ഷാജി, പി.വി.ചിണ്ടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.