തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തുണി ഉരിഞ്ഞ വനിതകള്‍ക്കെല്ലാം സീറ്റുലഭിച്ചിട്ടുണ്ടെന്ന ചെറിയാന്‍ഫിലിപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ചെറിയാന് ഫിലിപ്പിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണ്. സ്ത്രീകളെ ആകെ അപമാനിച്ച പോസ്റ്റ് പിന്‍വലിച്ചു മാപ്പു പറയാന്‍ ചെറിയാന് ഫിലിപ്പ് തയ്യാറാകണം. പുരോഗമനപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെയും പിണറായി വിജയിന്റെയും നിലപാട് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: