പൂജവയ്പ് ഇന്ന്; ക്ഷേത്രങ്ങളൊരുങ്ങി

Monday 19 October 2015 9:18 pm IST

ആലപ്പുഴ: നവരാത്രി ഉത്‌സവത്തോട് അനുബന്ധിച്ച് വിദ്യാദേവതയുടെ അനുഗ്രഹം തേടി പൂജവയ്പ് ഇന്ന്. ക്ഷേത്രങ്ങളിലും വിവിധ ആധ്യാത്മിക സ്ഥാപനങ്ങളിലും പൂജ വയ്പിനുള്ള ഒരുക്കങ്ങളായി. ഇന്ന് പൂജ വച്ച് വിജയദശമി ദിനമായ 23നു രാവിലെ വിദ്യാരംഭം നടക്കും. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ നൂറുകണക്കിനു കുരുന്നുകള്‍ ആചാര്യന്‍മാരെ തേടി വിവിധ സരസ്വതീ ക്ഷേത്രങ്ങളില്‍ എത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇന്ന് വൈകിട്ട് അഞ്ചിനു ശേഷം പൂജ വയ്ക്കും. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തില്‍ നാളെ വൈകിട്ട് 6.40നു പൂജവയ്ക്കും. തോണ്ടന്‍കുളങ്ങര മുത്താരമ്മന്‍ ദേവി ക്ഷേത്രം, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് പൂജ വയ്ക്കും.സനാതന ധര്‍മ വിദ്യാശാലയില്‍ നാളെ വൈകിട്ട് അഞ്ചിനു പൂജ വയ്ക്കും. തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചിനു പൂജ വയ്പ് ചടങ്ങുകള്‍ നടക്കും. 23നു രാവിലെ എട്ടിനു വിദ്യാരംഭം. മുല്ലയ്ക്കല്‍ പേച്ചി അങ്കാളമ്മന്‍ കോവിലില്‍ പൂജവയ്പ് 21നു നടക്കും.