റവന്യൂ സ്‌കൂള്‍ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയമേള

Tuesday 20 October 2015 11:39 am IST

പത്തനംതിട്ട: റവന്യൂജില്ലാ സ്‌കൂള്‍ ശാസ്ത്ര ഗണിത, ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിമേള 16,17,18 തീയതികളില്‍ കോഴഞ്ചേരി സെന്റ്‌തോമസ് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്, ഗവണ്‍മെന്റ് എച്ച്എസ് എന്നിവിടങ്ങളില്‍ നടക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി ഡിഡിഇ.ജനറല്‍ കണ്‍വീനറായി വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. 16ന് രജിസ്‌ട്രേഷന്‍ നടക്കും. 17ന് പ്രവൃത്തി പരിചയമേള തത്സമയ മത്സരങ്ങളും 18 ന് ശാസ്ത്ര പ്രദര്‍ശനം സെന്റ് തോമസ് എച്ചഎസ്എസില്‍ നടക്കും. 17ന് സാമൂഹ്യശാസ്ത്ര പ്രദര്‍ശനം ഗവ.ഹൈസ്‌കൂളിലും 18ന് ഗണിത ശാസ്ത്ര മേള സെന്റ് മേരീസ് എച്ച്എസിലും നടക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ റോയിവര്‍ഗീസ് ഇലവുങ്കല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.