വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിന് മര്‍ദ്ദനമേറ്റു

Monday 19 October 2015 9:30 pm IST

അടിമാലി: സെയില്‍സ്മാനെ മലഞ്ചരക്ക് വ്യാപാരിയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചു. അടിമാലി ഹില്‍സ് ബേക്കറിയിലെ സെയില്‍സ്മാന്‍ പുളിക്കല്‍ ഷിഹാബി (21)നെയാണ് പണിക്കന്‍കുടിയിലെ മലഞ്ചരക്ക് വ്യാപാരി പുന്നത്താനം സന്തോഷും,സഹോദരന്‍ സിബിയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വാഹനം സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ഷിഹാബിനെ നാട്ടുകാരാണ് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെളളത്തൂവല്‍ പൊലീസ് കേസ് എടുത്തു.